കായികമേള കണ്ണൂരിൽ നിന്നും മാറ്റുന്ന കാര്യത്തിൽ ഒരറിയിപ്പും കിട്ടിയില്ല, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്




കണ്ണൂർ:സംസ്ഥാന കായികമേള കണ്ണൂരിൽ നിന്ന് മാറ്റിയത് സംബന്ധിച്ച വിഷയത്തിൽ പ്രതികരണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ. കണ്ണൂരിൽ നിന്നും മാറ്റുന്ന കാര്യത്തിൽ ഒരറിയിപ്പും കിട്ടിയില്ലെന്ന് ബിനോയ് കുര്യൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.
കണ്ണൂരിൽ കായികമേള നടത്താൻ മുന്നൊരുക്കം തുടങ്ങിയതാണ്. മാറ്റുമ്പോൾ വ്യക്തമായ കാരണം വേണം. വലിയ നിരാശയിലാണെന്ന് ബിനോയ് കുര്യൻ പറ‍ഞ്ഞു. സൗകര്യം കൂടുതലുള്ളത് തിരുവനന്തപുരത്തും കൊച്ചിയിലും ആണെങ്കിൽ എല്ലാ തവണയും അവിടെ നടത്തിയാൽ മതിയല്ലോ. പലതവണ മേളകൾ കണ്ണൂരിൽ മുമ്പും നടത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു.
 കായികമേള കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ യുഡിഎഫ് മന്ത്രിസഭ രണ്ട് തട്ടിലായിരിക്കയാണ്. കണ്ണൂരിൽ കായികമേള നടത്താത്തത് സൗകര്യക്കുറവ് മൂലമാണെന്ന കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിന്റെ വാദത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം