കേരളം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരും: പിണറായിക്കെതിരെ വിമർശനവുമായി വീണ്ടും കെ. സുധാകരൻ എം പി



കണ്ണൂര്‍: പ്രതിപക്ഷ നേതാവും സി.പി എം പി ബി അംഗവുമായ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കി കെ സുധാകരന്‍ എം പി രംഗത്തെത്തി. അത് സുധാകരനല്ലേയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പുച്ഛത്തോടെ ചിരിച്ച പിണറായി വിജയനോടാണ് ഈ മറുപടിയെന്ന ആമുഖത്തോടെയാണ് പോസ്റ്റ്. എന്നെ പരിഹസിച്ച് ചിരിക്കാം. പക്ഷേ കേരളം ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് മറുപടി. മടിയില്‍ കനമില്ലെങ്കില്‍ അന്വേഷണം നേരിടാന്‍ ഭയപ്പെടുന്നത് എന്തിനെന്നും സുധാകരൻ ചോദിക്കുന്നു.പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് സിപിഎം പാര്‍ട്ടി എത്തിയെങ്കില്‍, അതിന്റെ ഉത്തരവാദിത്തം ആരുടേതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. പത്ത് വര്‍ഷത്തെ അധികാരത്തിന് ശേഷം പിണറായി വിജയനെ പിന്തുടരുന്നത് ഒരു രാഷ്ട്രീയ പ്രതികാരമല്ല അദ്ദേഹം തന്നെ ഒരിക്കല്‍ മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്ന അതേ നിയമത്തിന്റെ ചോദ്യം ചെയ്യലാണ്. പിണറായി വിജയാ, എന്റെ ചോദ്യങ്ങള്‍ക്ക് അത് സുധാകരനല്ലേയെന്ന് പറഞ്ഞ് ചിരിക്കാം. പക്ഷേ ഇനി മറുപടി പറയേണ്ടത് എനിക്ക് മാത്രമല്ല കേരള ജനതയ്ക്കാണ്. കേരളം ഭരിക്കുന്നത് യുഡിഎഫ് സര്‍ക്കാരാണ് നീതിക്ക് മുന്നില്‍ ഒരിക്കലും തന്റെ സര്‍ക്കാര്‍ കണ്ണ് അടക്കില്ലെന്നും കെ.  സുധാകരന്‍ എംപി തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം