തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്ന ഗുരുതര ചോദ്യങ്ങൾ; രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്ന്കെ. സുധാകരൻ എം.പി.



കണ്ണൂർ:തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെക്കുറിച്ച് ഉയർന്നിരിക്കുന്ന ഗുരുതരമായ ചോദ്യങ്ങളിൽ രാഷ്ട്രപതി അടിയന്തരമായി ഇടപെട്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് കെ. സുധാകരൻ എം.പി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് നൽകി.
ഇൻഡ്യൻ എക്സ്പ്രസ് പത്രം പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് പ്രകാരം, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും,വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ കമ്മീഷന്റെ വിവിധ തീരുമാനങ്ങളോടും നടപടികളോടും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
വോട്ടർപട്ടികയിലെ ഫോ6 മാറ്റം, എസ് ഐ ആർനടപടികൾ, വോട്ടർമാരുടെ പേരുകൾ ചേർക്കൽ–നീക്കം–പുനഃസ്ഥാപിക്കൽ, അപ്പീൽ നടപടികൾ, വോട്ടർ ഡാറ്റാബേസിന്റെയും ഇസി ഐ നെറ്റ് സംവിധാനത്തിന്റെയും കേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളിൽ ഉയർന്നിരിക്കുന്ന ചോദ്യങ്ങൾ രേഖകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിൽ പരിശോധിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. ഫോം6-ൽ വരുത്തിയ മാറ്റത്തിന് നിയമപരമായ അധികാരമുണ്ടായിരുന്നോ എന്നതും അന്വേഷിക്കണം.
കമ്മീഷന്റെ കൂട്ടായ തീരുമാനമെടുക്കൽ സംവിധാനവും പരിശോധിക്കേണ്ടതുണ്ട്. രണ്ട് കമ്മീഷണർമാർ തന്നെ തീരുമാനങ്ങൾ തങ്ങളുടെ അറിവില്ലാതെ എടുത്തതായി രേഖാമൂലം എതിർപ്പ് ഉന്നയിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ നിയമപരമായ സാധുതയും ഉത്തരവാദിത്വവും സ്വതന്ത്രമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരെയും മുൻകൂട്ടി കുറ്റക്കാരനായി പ്രഖ്യാപിക്കുകയല്ല തന്റെ ആവശ്യമെന്നും, എന്നാൽ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കാവുന്ന വിഷയങ്ങളിൽ സത്യം പുറത്തുകൊണ്ടുവരാൻ സുതാര്യമായ അന്വേഷണം അനിവാര്യമാണെന്നും
 കെ. സുധാകരൻ എം.പി. വ്യക്തമാക്കി.
അന്വേഷണത്തിനായി ബന്ധപ്പെട്ട ഫയലുകൾ, ഉത്തരവുകൾ, ആശയവിനിമയങ്ങൾ, ഡിജിറ്റൽ രേഖകൾ,  എന്നിവ സംരക്ഷിക്കുകയും പരിശോധിക്കുകയും വേണം. അന്വേഷണത്തിൽ ഭരണഘടനാ-നിയമപരമായ വീഴ്ചകൾ കണ്ടെത്തുന്ന പക്ഷം, നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
“ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കണം. ഉയർന്നിരിക്കുന്ന ഓരോ ചോദ്യത്തിനും രേഖകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിൽ വ്യക്തമായ ഉത്തരം ലഭിക്കണമെന്നുകെ. സുധാകരൻ എം.പി രാഷ്‌ട്രപതിക്ക് അയച്ച കത്തിൽ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം