ഏതു നിമിഷവും തകരാവുന്ന സ്റ്റേഡിയം : തകർന്ന് തുടങ്ങിയ പവലിൻ ഒഴിച്ചിട്ടു, കണ്ണൂർ വാരിയേഴ്‌സിൻ്റെ ഹോം ഗ്രൗണ്ട് ശോചനീയാവസ്ഥയിൽ



കണ്ണൂർ :കേരള സൂപ്പർ ലീഗ് മത്സരം നടക്കുന്ന കണ്ണൂർ ജവഹർസ്റ്റേഡിയം അപകടാവസ്ഥയിൽ ഏതു നിമിഷവും തകർന്ന വീഴാവുന്ന സ്‌റ്റേഡിയത്തിൻ്റെ ഒരു ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ് സൂപ്പർ ലീഗ് കേരളയുടെ ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സും തൃശൂർ മാജിക് എഫ് സി യുമായാണ് ഏറ്റുമുട്ടിയത്. 18,000 ടിക്കറ്റുകളാണ് ഓൺലൈനിലൂടെ വിറ്റതെന്നാണ് സംഘാടകർ പറയുന്നത് ഫയർ റെസ്ക്യൂവിൻ്റെ ഫിറ്റ്നസ് കണ്ണൂർ ജവഹർസ്റ്റേഡിയത്തിനില്ല കാലപ്പഴക്കം കൊണ്ടു ഏതു നിമിഷവും തകർന്നു വീഴാവുന്ന വിധത്തിലുള്ള ഗ്യാലറിക്കാണ് പെയിൻ്റടിച്ചിരിക്കുന്നത് കഴിഞ്ഞ മഴയിൽ സിലിങിൻ്റെ ഒരു ഭാഗം അടർന്നു വീണു തുടങ്ങിയിട്ടുണ്ട് തുരുമ്പെടുത്ത കമ്പികളും കോൺക്രീറ്റിൽ നിന്നും പുറത്തായിട്ടുണ്ട്. യാതൊരു ഇൻഷൂറൻസും സ്‌റ്റേഡിയത്തി നോ കാണികൾക്കോ ഏർപ്പെടുത്തിയിട്ടില്ല കലൂരിൽ ഗ്യാലറി തകർന്ന് വീണ് ഉമാ തോമസ് എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റിരുന്നു. ഈ അപകടത്തിൽ നിന്നും പാഠം പഠിക്കാതെയാണ് കണ്ണൂരിലെ പഴഞ്ചൻ  സ്‌റ്റേഡിയത്തിൽ ഫുട്ബോ. ൾ മാമാങ്കം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം