സുന്നി മഹൽ ഫെഡറേഷൻചരിത്ര സമ്മേളനം എം.പി അബ്ദുസമ്മദ് സമദാനി ഉദ്ഘാടനം ചെയ്തു




കണ്ണൂർ: സുന്നി മഹല്ല് ഫെഡറേഷൻ ഗോൾഡൺ ജൂബിലിയുടെ ഭാഗമായി വളപട്ടണം അറക്കൽ അലി രാജാ നഗറിൽ നടന്ന ഹിസ്‌റ്ററി കോൺ ഫ്രൻസ് മഹല്ല് സാരഥികളുടെ പങ്കാളിത്തം കൊണ്ടും നേതാക്കളുടെ പ്രൗഢ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലയിൽ മതസംഘടനാരംഗത്ത് വലിയൊരു ശക്തിയാണെന്ന് ബോധ്യപ്പെടുത്തുന്ന ചരിത്ര സമ്മേളനം അക്ഷരാർത്ഥത്തിൽ ചരിത്രമായി.
കേരളത്തിൻ്റെ ആത്മീയ മേഖലയിൽ നക്ഷത്ര ശോഭയോടെ ജ്വലിച്ചു നിൽക്കുന്ന പാണക്കാട് കുടുംബത്തിൻ്റെ പേരുകൾ ചെന്നെത്തുന്നത് വളപട്ടണത്തെ  കക്കുളങ്ങര പള്ളിയുടെ പരിസരത്താണെന്നതാണ് ഹിസ്‌റ്ററി കോൺഫ്രൻസിൻ്റെ വേദി തെരഞ്ഞെടുത്ത പ്രദേശത്തിൻ്റെ പ്രത്യേകതയെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.കെയ്യോട് ഉമ്മർ മുസ്ല്യാരുടെ അധ്യക്ഷതയിൽ ഡോ. എം.പി അബ്ദു സമ്മദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് ജില്ലാപ്രസിഡണ്ട് അബ്ദുറഹ് മാൻ കല്ലായി ആമുഖ ഭാഷണം നടത്തി, സ്റ്റേറ്റ് സെക്രട്ടറി യുഷാഫി ഹാജി, അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഡോ. വിൻസൻ്റ്, പ്രസംഗിച്ചു. അസ്ലം മശ്ഹൂർ തങ്ങൾ പ്രാർത്ഥന നടത്തി. തുടക്കത്തിൽ നടന്ന മജ്‌ലിസുൽ നൂറിന് ഉമ്മർ നദ്‌വി തോട്ടിക്കിൽ അബ്ദുൽൽ ഖാദിർ അൽ ഖാസിമി നമ്പ്രം, മഹ്റൂഫ് ദാരിമി മാടായി നേതൃത്വം നൽകി. അബ്ദുൽ കരീം ചേലേരി, കെ.ടി സഹദുല്ല , ജനറൽ സെക്രട്ടറി
മഹമൂദ് അള്ളാം കുളം, വർക്കിംഗ് പ്രസിഡണ്ട് . കെ. എൻ. മുസ്തഫ ഹാജി,ജില്ലാ ട്രഷറർ അബ്ദൽ അസിസ് മാസ്റ്റർ ഇരിക്കൂർ, ടി.വി അബ്ദുൽ ഖാദർ ഹാജി,  പി.ടി മുഹമ്മദ് മാസ്റ്റർ, മാണിയൂർ അബ്‌ദുറഹ്‌മാൻ ഫൈസി,അൻസാരി തില്ലങ്കേരി, ഷൗക്കത്തലി മട്ടന്നൂർ, ഇഎം.ബഷീർ,ഇ എ . നാസർ, ടി.കെ. ഷരീഫ് ഹാജി, താജുദ്ദീൻ വളപട്ടണം , ഷരീഫ് ബാഖവി, ടി.വി. അഹ്മദ് ദാരിമി, ഹിദായത്ത് മാസ്‌റ്റർ മട്ടന്നൂർ,ഇബ്നു ആദം, എ.കെ. അബ്ദുൽ ബാഖി, ഡോ. കബീർ, അബ്ദുല്ല ഫൈസി മാണിയൂർ,ദാവൂദ് കതിരൂർ, ശംസുദ്ദീൻ തൊടീ കുളം, കീർത്തി അബ്ദുള്ള ഹാജി, സഹീർ പാപ്പിനിശ്ശേരി, മഹറൂഫ് മാസ്റ്റർ മട്ടന്നൂർ, പി.ഇബ്രാനിം മാസ്റ്റർ അള്ളാം കുളം , എം.കെ മുഹമ്മദ് വിളക്കോട്, തുടങ്ങിയർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം