കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; അറസ്റ്റിലായ റീനയുടെ വീട്ടില്‍ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെടുത്തു




മലപ്പുറം: മമ്പാട് എംഇഎസ് കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍, വീണ്ടും എംഡിഎംഎ കണ്ടെടുത്തു. അറസ്റ്റിലായ റീനയുടെ വീട്ടിലെത്തിയ പൊലീസാണ് ലഹരിവസ്തു കണ്ടെത്തിയത്. മതിലില്‍ ഇടിച്ച നിലയില്‍ കണ്ടെത്തിയ കാറിലായിരുന്നു എംഡിഎംഎ.
മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനും മൂന്ന് സുഹൃത്തുക്കളുമാണ് കേസില്‍ പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍, സുഹൃത്തുക്കളായ റീന ടിഎന്‍, വിവേക് വിജയന്‍ , സുബ്രഹ്മണ്യന്‍ എന്നിവരാണ് പിടിയിലായത്. നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുബ്രഹ്മണ്യനില്‍ നിന്നും 0.4 ഗ്രാം എംഡിഎംഎ, 0.5 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. പിന്നീടുള്ള അന്വേഷണത്തില്‍ അധ്യാപകനായ സുഹൈല്‍, വിവേക് റീന എന്നിവരിലേക്കും അന്വേഷണസംഘം എത്തുകയായിരുന്നു. പ്രതി പഠിപ്പിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ നല്‍കിയിരുന്നോ എന്നും മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു പോരുകയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം