ഇനി എല്ലായിടത്തും പ്രതികരണമില്ല; മാധ്യമങ്ങളെ മുഖ്യമന്ത്രി ബുധനാഴ്ച കാണും; ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കും
തിരുവനന്തപുരം: മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ്. മുഖ്യമന്ത്രി വി.ഡി.സതീശൻ എത്തുന്നിടത്തെല്ലാം വാർത്താചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണിത്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനുപുറമേ, അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി അറിയിച്ചും പ്രതികരണങ്ങൾ നൽകും. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം ചാനൽ പ്രവർത്തകർ എത്തുകയും അദ്ദേഹം പ്രതികരിക്കാത്തത് വാർത്തയാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം
Comments
Post a Comment