പിണറായിക്കെതിരെയുള്ള ഇ.ഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറയാനാവില്ല: ടി.കെ ഗോവിന്ദനെ തള്ളിവി. കുഞ്ഞികൃഷ്ണൻ എം എൽ എ
പയ്യന്നൂർ: കോഴിക്കോട് നടന്നു വരുന്ന വിപുലീകൃത സംസ്ഥാന കമ്മറ്റി യോഗം കഴിഞ്ഞാലും സിപിഎം തിരുത്തലിന് സന്നദ്ധമാകുമോയെന്ന കാര്യം സംശയമാണെന്ന് യു.ഡി എഫ് സ്വതന്ത്ര എം.എൽ എവി. കുഞ്ഞികൃഷ്ണൻ.
പയ്യന്നൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥ തെറ്റിന് കാരണം കണ്ടെത്തിയാല്‍ മാത്രമേ തിരുത്താനാകു. ഇതുവരെ തിരുത്താനുള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരായ ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നഅഭിപ്രായം തനിക്കില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നേതൃത്വത്തിലുള്ളവരുടെ മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ വന്നാല്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ നേതൃത്വം തയ്യാറാകണം. എന്നാല്‍ ഇവിടെ അതിന് പിണറായി തയ്യാറായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇതില്‍ എന്തോ കഴമ്പുണ്ട് എന്നായിരിക്കും വിശദീകരണം നല്‍കാത്ത കാലം വരെ പൊതുജനം കരുതുകയെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എന്നാൽ
രാഷ്ട്രീയ പ്രേരിതമായ നിലപാട് ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തുള്ള നേതാക്കന്മാര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ഇഡിയുടെ പതിവ് രീതിയാണ്. പിണറായിക്കെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ വിശ്വസിക്കാവുന്ന വിശദീകരണം പാര്‍ട്ടി നല്‍കണമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കില്‍ പ്രസ്ഥാനത്തിനെതിരെയും അന്വേഷണം വരും. പിണറായിയുടെ കുടുംബത്തിനെതിരായി വിമര്‍ശനം വരുമ്പോള്‍ എന്തിനാണ് പാര്‍ട്ടിക്കെതിരായ വിമര്‍ശനമായി കണക്കാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഈവിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണമായിരുന്നെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സിപിഐയെ ബോധ്യപ്പെടുത്തിയിട്ടില്ല. സിപിഐയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ പരസ്യമായി വിമര്‍ശനമുന്നയിക്കില്ലായിരുന്നു. മറ്റു കക്ഷികളെ ബോധ്യപ്പെടുത്തുകയെന്നുള്ളത് മുന്നണിയുടെ ചുമതലയാണ്. മുന്നണി ഒറ്റക്കെട്ടായി അണിനിരക്കണമെങ്കില്‍ മുന്നണിക്ക് അകത്ത് സിപിഎം വിശദീകരണം നല്‍കണമെന്നും കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അങ്ങനെ ബോധ്യപ്പെടുത്തിയിട്ടില്ലെങ്കില്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ മുന്നണിക്ക് അകത്തെ പാര്‍ട്ടികള്‍ പറയുന്നതില്‍ തെറ്റില്ലെന്നും വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. അതേ സമയം തളിപറമ്പിലെയു ഡി എഫ് സ്വതന്ത്ര എം എൽ എ ടി.കെ ഗോവിന്ദൻ മാസ്റ്റർ പിണറായിക്കെതിരെ നടക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് രാഷ്ട്രീയ പ്രേരിതമാ ണെന്ന് പറഞ്ഞിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് വി കുഞ്ഞികൃഷ്ണൻ രംഗത്തുവന്നത്.
Comments
Post a Comment