ശിവ സൂര്യയുടെ തിരോധാനം: ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ കാണും




കണ്ണൂര്‍: ചൊക്ലിയിലെ പ്ലസ് ടു വിദ്യാര്‍ഥി ശിവസൂര്യയുടെ തിരോധാനത്തില്‍ ആക്ഷന്‍ കമ്മിറ്റി നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കാണും. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കും. എസ്‌ഐടി അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. 17കാരനെ കാണാതായിട്ട് 48 ദിവസമായി.തിരോധാനത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് ആണ് കുടുംബത്തിന്റെ സംശയം. ആരുടേയും സഹായമില്ലാതെ ഇത്ര കാലം ഒളിവില്‍ കഴിയാന്‍ ആകില്ല. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു.

മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പേരില്‍ കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തില്‍ പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല. പ്രത്യേക സംഘം രൂപീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തലശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്‌ഐ ആര്‍ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തില്‍ എട്ട് പേരാണ് ഉള്ളത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം