നാടക രചയിതാവ്പത്മൻ നാറാത്ത് നിര്യാതനായി
നാറാത്ത്:നാടക രചയിതാവും, പിഡബ്ള്യൂഡി റിട്ട. അസിസ്റ്റൻ്റ് എഞ്ചിനിയറുമായ, നാറാത്ത് ഓണപ്പറമ്പ് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം "നാരായണീയത്തിൽ" കെ.പത്മാക്ഷൻ (പത്മൻ നാറാത്ത്) (75) നിര്യാതനായി.
മുൻ പത്രപ്രവർത്തകനും, അഖില കേരള ബാലജനസംഖ്യത്തിൻ്റെ സെക്രട്ടറിയായും, ജില്ലാ ഭാരവാഹിയായും നിരവധി വർഷം പ്രവർത്തിച്ചിട്ടുണ്ട്
കലാ-സാംസ്കാരിക-സാഹിത്യ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു പത്മൻ നാറാത്ത്. നിരവധി ചെറുകഥകളും, നോവലുകളും, കണ്ണൂർ ആകാശവാണിയിലുൾപ്പടെ നിരവധി നാടകങ്ങളും രചിച്ചിട്ടുണ്ട്. വടക്കെ മലബാറിലെ തെയ്യം അനുഷ്ഠാന കലകളെക്കുറിച്ച് രചന നിർവ്വഹിച്ചിട്ടുണ്ട്, നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
ഭാര്യ: രതി (പരിയാരം)
മക്കൾ: താര (മാങ്ങാട്), ഹരി (അസിസ്റ്റൻ്റ് എഞ്ചിനീയർ,ചെമ്പിലോട് ഗ്രാമപഞ്ചായത്ത്)
മരുമക്കൾ: പ്രമോദ് (മാങ്ങാട്, മർച്ചൻ്റ് നേവി), ഗിനിഷ (പാപ്പിനിശ്ശേരി)
സഹോദരങ്ങൾ: പത്മിനി, രവീന്ദ്രൻ, ഹൈമാവതി,
മുരളീധരൻ, ശൈലജ, പരേതരായ കമലാക്ഷി, ജനാർദ്ദനൻ, ശശിധരൻ.
Comments
Post a Comment