കാറിലെ കാന്തപെട്ടിയിൽ ഒളിപിച്ച് ലഹരി കടത്ത്: പ്രതികളായ രണ്ട് പേർ ഹുൻ സൂരിൽ അറസ്റ്റിൽ
ഇരിട്ടി:കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ കാ റിന്റെ അടിയിൽ ‘കാന്തപ്പെട്ടി’ ഘടിപ്പിച്ച് നൂറ് ഗ്രാം മെത്താഫെ റ്റമിൻ കടത്തിയ കേസിൽ ഇരി ട്ടി പൊലീസ് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. ലഹരി മാഫിയ ക്ക് സാമ്പത്തിക ഇടപാടുകൾ നടത്താനായി മ്യൂൾ (വാടക) ബാങ്ക് അക്കൗണ്ടുകളും സിം കാ ർഡുകളും വിറ്റ രണ്ടുപേരാണ് ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷങ്ങസംഘത്തിൻ്റെ വല യിലായത്.
കണ്ണൂർ റൂറൽ ജില്ലാ പൊലി സ് മേധാവിയുടെ പ്രത്യേക നിർ ദേശപ്രകാരം നടത്തിയ ശാ സ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കർണാടകത്തിലെ ഹുൻസൂറിലുണ്ടെന്ന് കണ്ടെത്തി യത്. തുടർന്ന് അവിടെയുള്ള ഫാം ഹൗസിൽ ഒളിവിൽ കഴി ഞ്ഞിരുന്ന ഉൻസൂർ സ്വദേശിക ളായ ശിവകുമാർ (35) മോഹിത് (32)
എന്നീ പ്രതികളെ പോലീസ് വ്യാഴാഴ്ച്ച പുലർച്ചെ ആറിന്
പൊലിസ് സാ ഹസികമായി പിടികൂടുകയായി രുന്നു.
കേസിലെ മുഖ്യപ്രതി തൃക്കാ ക്കര സ്വദേശി അതുൽ ഡൊമിനി ക്കിൻ്റെ (39)
സാമ്പത്തിക ഉറവിടങ്ങ ളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷ ണമാണ് ലഹരി സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽ കുന്ന വൻ റാക്കറ്റിലേക്ക് എത്തി ച്ചത്. അന്താരാഷ്ട്ര ലഹരി ശൃം ഖലകളും മ്യൂൾ അക്കൗണ്ടുകൾ വഴിയുള്ള ഹവാല ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം കൂടു തൽ ഊർജിതമാക്കുമെന്ന് ഇരിട്ടി പൊലീസ് അറിയിച്ചു.
Comments
Post a Comment