കാടാച്ചിറയിൽ നിയന്ത്രണം വിട്ട കാർ ഗുഡ്‌സ് ഓട്ടോ റിക്ഷയിലിടിച്ചു : വയോധികയ്ക്ക് പരുക്കേറ്റു




കാടാച്ചിറ : കണ്ണൂർ - കൂത്തുപറമ്പ റോഡിലെ കാടാച്ചിറയിൽ വാഹനാപകടം. കണ്ണാടിച്ചാൽ പി.പി ബാലൻ സ്മൃതിമണ്ഡപത്തിന് മുൻപിലാണ് ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത് നിയന്ത്രണം വിട്ട ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ പഴവിൽപനയ്ക്കായി നിർത്തിയ ഗുഡ്സ് ഓട്ടോറിക്ഷയിലിടിച്ചതിനാൽ ഗുഡ്സിൻ്റെ പിൻവശം തകർന്നു ധർമ്മടം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് മൂന്ന് കാർയാത്രക്കാരിൽ വയോധികയ്ക്ക് പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി . അപകട വിവരമറിഞ്ഞ് എത്തിയനാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. എടക്കാട് പൊലിസും സംഭവ സ്ഥലത്തെത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം