മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
.
മാഹി: മാഹിക്കും വടകരയ്ക്കുമിടയിലെ മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് ഇരുഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്‍റെ നിർമാണ പ്രവൃത്തികൾക്കായി എത്തിയ ടിപ്പർ ലോറിയാണ് നിയന്ത്രണം വിട്ട് റെയിൽവേ പാളത്തിലേക്ക് മറിഞ്ഞത്. അപകടസമയത്ത് മറ്റൊരു ട്രാക്കിലൂടെ വന്ന മെമു ട്രെയിൻ അധികൃതർ കടത്തിവിടുകയും ചെയ്തു.
വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് അപസ്മാരം ഉണ്ടായതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments
Post a Comment