കാട്ടുപുനത്തിൽ ശ്രീധരൻ മാസ്റ്ററുടെ വിയോഗത്തിൽ അനുശോചിച്ച് പാനൂർ
പാനൂർ :പാനൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും മാതൃകാ അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ പാലത്തായിയിലെ കാട്ടുപുനത്തിൽ ശ്രീധരൻ മാസ്റ്റർ നിര്യാതനായി.
80 വയസ്സായിരുന്നു. പാലത്തായി മേഖലയിലെ വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ശ്രീധരൻ മാസ്റ്ററുടെ വിയോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ അനുശോചിച്ചു..
വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്
പാനൂർ ഹയർ സെക്കൻഡറി സ്കൂൾസ് റിട്ട. സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി, പാലത്തായി ജ്ഞാനോദയം മഠം പ്രസിഡന്റ്, പാനൂർ ലയൺസ് ക്ലബ്, പാലത്തായി ജ്ഞാനോദയം ഗ്രന്ഥാലയം വായനശാല, തലശ്ശേരി ബ്രണ്ണനൈറ്റ്സ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം മൊകേരി വള്ള്യായി ശ്മശാനത്തിൽ നടന്നു.
ഭാര്യ :സി. ലക്ഷ്മി — (വി.എൻ.പി. എച്ച്.എസ്.എസ്. പള്ളൂർ റിട്ട. അധ്യാപിക.)
മക്കൾ: എം.സി. ശ്രീജിത്ത് — (ഫ്രീലാൻസ് ഫോട്ടോ ജേർണലിസ്റ്റ്)എം.സി. നിഖില ( ബെംഗളൂരു)
മരുമക്കൾ: ജയറാം — (ഡയറക്ടർ, എൻജിനീയറിങ്, ജി.ഇ. വെർണോവ) സി.പി. ശിൽപ — (ഡയറക്ടർ, മ്യൂസ്ബർഗർ ഇന്ത്യ. )
ശ്രീധരൻ മാസ്റ്ററുടെ വിയോഗത്തിൽ വീട്ടുമുറ്റത്ത് അനുശോചന യോഗം ചേർന്നു.പാനൂർ നഗരസഭ
കൗൺസിലർ ബൈജു പാലത്തായി അധ്യക്ഷനായി. ടി.കെ. അശോക് കുമാർ സ്വാഗതം പറഞ്ഞു.
മുൻ മന്ത്രി കെ.പി. മോഹനൻ, പാനൂർ പി.ആർ.എം. എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എം. ഭാനു മാസ്റ്റർ, ചൂര്യയി ചന്ദ്രൻ മാസ്റ്റർ, വി. സുരേന്ദ്രൻ മാസ്റ്റർ, കെ.പി. സാജു, എം.പി. ബാലൻ, പി. ദിനേശൻ, പി. മുകുന്ദൻ, വി.പി. ചാത്തുമാസ്റ്റർ, കെ. ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.
ശ്രീധരൻ മാസ്റ്ററുടെ അധ്യാപക ജീവിതവും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങളും അനുസ്മരിച്ചായിരുന്നു അനുശോചന യോഗം.
Comments
Post a Comment