പാവന്നൂർ മൊട്ടയിൽ എസ് എഫ് ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റു




മയ്യിൽ:പാവന്നൂർമൊട്ടയിൽ എസ്എഫ്ഐ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നിർവഹിക്കാനെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസുകാർ അക്രമം അഴിച്ചുവിട്ടത്.
ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അക്ഷയ് കൊളച്ചേരി, എസ്എഫ്ഐ എറിയാ സെക്രട്ടറി നന്ദകിഷോർ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ അക്ഷയ് കണ്ണൂർ എകെ ജി ആശുപത്രിയിലും, നന്ദകിഷോറും മയ്യിൽ ആശുപത്രിയിലും ചികിത്സ തേടി.. സംഭവത്തിൽ മയ്യിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം