പിണറായിയുടെ വീടിന് മുൻപിലെ ജീപ്പ് മാറ്റി, കാവൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ പെരുവഴിയിൽ
പിണറായി :പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ വീടിന് മുൻപിൽ കഴിഞ്ഞ പത്ത് വർഷമായി റോഡരികിൽ കാവലിനായി കിടന്ന പൊലീസ് ജീപ്പ് ഒടുവിൽ മാറ്റി. പാണ്ഡ്യാലമുക്കിലെ 'പ്രവിക്' വീടിന് മുൻപിൽ മിനി പൊലീസ് സ്‌റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് കഴിഞ്ഞ ദിവസം രാത്രിയിലാണ് കെട്ടിവലിച്ച് എ.ആർ ക്യാംപിലേക്ക് മാറ്റിയത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള മൂന്ന് പൊലീസുകാർക്ക് ഇരിക്കാനും വിശ്രമത്തിനും ഉപയോഗിച്ചത് ഈ ജീപ്പായിരുന്നു. ജീപ്പ് മാറ്റിയെങ്കിലും പൊലീസുകാരെ കാവൽ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയിട്ടില്ല. ഇതോടെ ഇവർ പെരുവഴിയിലായിരിക്കുകയാണ്. രണ്ട് പൊലിസുകാരാണ് നിലവിൽ ഇവിടെയുള്ളത്.
KL 01 BR 9569 എന്ന ജീപ്പ് മയ്യിൽ പൊലിസ് സ്റ്റേഷനിൽ നിന്നുംകൊണ്ടുവന്നിട്ട ശേഷം സ്റ്റാർട്ട് ചെയ്യാതെ ഇട്ടിരുന്നതിനാൽ ബാറ്ററി പ്രവർത്തനക്ഷമമായിരുന്നില്ല. പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആളുകൾ
പാണ്ഡാലമുക്കിലെ വീടുകാണാനും
പാണ്ഡ്യാലമുക്കിലെ വീടുകാണാനും വിഡിയോ ചിത്രീകരിക്കാനും എത്തിയതോടെയാണ് ജീപ്പിൽ പൊലീസ് കാവൽ ഒരുക്കിയത്. ഒരു എസ്ഐയും രണ്ട് പൊലീസുകാരുമാണ് ഒരു സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്നത്. ജീപ്പ് മാറ്റിയതോടെ വിശ്രമിക്കാനുള്ള സ്‌ഥലം നഷ്ടമായ പൊലീസുകാർക്ക് പകരം സംവിധാനം ഒരുക്കുമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ് ഭാരത് റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനത്ത് നിന്നു ഒഴിവായിട്ടും പിണറായിയുടെ വീടിന് മുൻപിൽ ആളില്ലാത്ത സമയത്തും പൊലിസ് കാവൽ ഏർപെടുത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് അഞ്ഞൂറ് മീറ്റർ അകലെയാണ് പുതിയ പിണറായി പൊലിസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
Comments
Post a Comment