കണ്ണൂര്‍ കോര്‍പ്പറേഷന്‍ പ്രൊജക്ട് ബീക്കണ്‍ ടൗണ്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരണ യോഗം ചേര്‍ന്നു.* നഗരവല്‍ക്കരണത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളി മാലിന്യസംസ്കരണമെന്ന് മേയര്‍
കണ്ണൂര്‍: കണ്ണൂർ കോര്‍പ്പറേഷന്‍ പ്രോജക്ട് ബീക്കണ്‍ ടൗണ്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരണ യോഗം കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്നു. മേയര്‍ അഡ്വ.പി ഇന്ദിര ഉദ്ഘാടനം നിര്‍വ്വഹിച്ചു. തെരുവോരങ്ങളുടെ ശുചിത്വത്തിനും സൗന്ദര്യവല്‍ക്കരണത്തിനും വ്യാപാരി സമൂഹത്തിന് ക്രിയാത്മക സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും വ്യക്തി ശുചിത്വത്തിന് വലിയ പ്രാധാന്യം നല്‍കുന്ന മലയാളികള്‍ മാലിന്യ സംസ്കരണത്തിന് മതിയായ പ്രാധാന്യം നല്‍കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും നഗരവല്‍ക്കരണത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളി മാലിന്യ സംസ്കരണമാണെന്നും മേയര്‍ പറഞ്ഞു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കുറഞ്ഞത് ഒരു പ്രധാന ടൗണ്‍ മേഖല ശുചിത്വം, മാലിന്യസംസ്കരണം, പൊതു സൗകര്യങ്ങള്‍, ഹരിതവല്‍ക്കരണം, ജനപങ്കാളിത്തം, സുസ്ഥിരപരിപാലനം എന്നിവയില്‍ മാതൃകാപരമായ നിലവാരം കൈവരിച്ച് ബീക്കണ്‍ ടൗണ്‍ ആയി വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഒന്നാം ഘട്ടം ആഗസ്ത് 15 മുതല്‍ ഒക്ടോബര്‍ 2 വരെയും രണ്ടാം ഘട്ടം ഒക്ടോബര്‍ 3 മുതല്‍ 2027 മാര്‍ച്ച് 31 വരെയും ആയിരിക്കും. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഗാന്ധി സര്‍ക്കിള്‍ ആണ് ബീക്കണ്‍ ടൗണ്‍ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന പൊതു ശുചീകരണ ക്യാമ്പയിന്‍ ആയ സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്‍റെ ലോഗോ പ്രകാശനവും മേയര്‍ നിര്‍വ്വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീജ മഠത്തില്‍ സ്വാഗതം ആശംസിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്‍റ് കലക്ടര്‍ എസ് സ്വാതി ഐ എ എസ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലിഷ ദീപക്, റിഷാം താണ, വി കെ മുഹമ്മദലി, അഡ്വ.സോന ജയറാം, കോര്‍പ്പറേഷന്‍ സെക്രട്ടറി ആര്‍ രാഹേഷ് കുമാര്‍, അഡീഷണല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, ക്ലീന്‍ സിറ്റി മാനേജര്‍ രാജീവന്‍ കെ വി എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, ഓട്ടോറിക്ഷാ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, തെരുവോര കച്ചവട യൂണിയന്‍ പ്രതിനിധികള്‍, ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments
Post a Comment