ചെക്കിക്കുളം സ്വദേശി ഷാർജയിൽ കുഴഞ്ഞ് വീണ് മരിച്ചു



മയ്യിൽ:ചെക്കിക്കുളം പള്ളിപ്പറമ്പ് സ്വദേശി ഷാർജയിൽ കുഴഞ്ഞ് വീണ് മരിച്ചു.
തൈലവളപ്പിലെ  വി.കെ അബ്ദുൽ ജബ്ബാറാ (43) ണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരാഴ്ചയായി ഷാർജയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ20 വർഷമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു. മാവിലാക്കോട്ടെ ഇബ്രാഹിം - നഫീസ എന്നിവരുടെ മകനാണ്. ഭാര്യ: ജസീല (പള്ളിയത്ത്). മകൾ: ജസ ഫാത്തിമ. സഹോദരങ്ങൾ: ആയിഷത്ത്, സീനത്ത്, സമീറ, റഷീദ്. കബറടക്കം പള്ളിപ്പറമ്പ് പാലത്തുങ്കര മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം