പി.എം. മാത്യു പരയ്ക്കാട്ട് നിര്യാതനായി



      
ഉളിക്കൽ: മലയോര മേഖലയിലെ
പ്രമുഖ സഹകാരിയും പൊതുപ്രവർത്തകനുമായ മണിക്കടവിലെ പി.എം. മാത്യു പരയ്ക്കാട്ട് (81) നിര്യാതനായി സംസ്കാരം  ചൊവ്വാഴ്ച്ച  വൈകുന്നേരം നാലിന് മണിക്കടവ് സെന്റ് തോമസ് ദേവാലയത്തിൽ.
നുച്യാട് സഹകരണ ബേങ്ക് മുൻ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് അംഗം, നാഷണൽ കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം സെകട്ടറി എന്നിങ്ങനെ വിവിധ മേഖലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ത്രേസ്യാമ്മ മാത്യു (എടത്തിനാൽ കുടുംബാംഗം). മക്കൾ: മനോജ് മാത്യു (യു.എസ്), ബിനോയ് മാത്യു (മണിക്കടവ്) ജിമ്മി മാത്യു (ദുബായ്).
മരുമക്കൾ: ബോബി ചാമക്കാലായിൽ (ഉദയഗിരി), രേഖ പുളിമൂട് (നെയ്യാറ്റിൻകര). സഹോദരങ്ങൾ: മേരി ലൂക്കോസ് മുണ്ടപ്പാക്കൽ (പരിയാരം), പി.എം  ജോൺ പരയ്ക്കാട്ട്, പി.എം തോമസ്, പി.എം ബേബി (വാണിയപ്പാറ) പി.എം ജോർജ്, പി. എം സണ്ണി (ഉത്തർ പ്രദേശ് ).
ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ  8 മണി മുതൽ വീട്ടിൽ  പൊതു ദർശനത്തിന് വയ്ക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം