കണ്ണൂർ ട്രാഫിക്ക് പൊലിസ് സ്റ്റേഷൻ പരിസരത്ത് വൃക്ഷ തൈകൾ നട്ടു
കണ്ണൂർ: കണ്ണൂർ ട്രാഫിക് പൊലിസ് സ്റ്റേഷൻ പരിസരത്ത് എൻഎസ്എസ് വോളന്റിയർമാരും പോലീസും ചേർന്ന് വൃക്ഷ തൈകൾ നട്ടു.
ജീവിഎച്ച്എസ്എസ് സ്പോർട്സ് സ്കൂളിലെ എൻഎസ്എസ് യൂണിറ്റും ട്രാഫിക് പോലീസും ചേർന്ന് കണ്ണൂർ ട്രാഫിക് എൻഫോഴ്‌സ്മെന്റ് യൂണിറ്റ് പരിസരത്താണ് തൈ നടൽ നടത്തിയത്.
കണ്ണൂർ കോർപറേഷൻവികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ, എൻഎസ്എസ് ചെയർമാൻ ബഷീർ എസ്ഐ അബ്ദുൽ നാസർ കെ.പി, എസ്ഐ സുരേഷ് കുമാർ കെ, എസ്ഐ ഷാജിത്ത് എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണവും ഹരിതവൽക്കരണവും ലക്ഷ്യമിട്ടാണ് ഈ തൈ നടൽ പരിപാടി സംഘടിപ്പിച്ചത്.
Comments
Post a Comment