ചെങ്കൊടി പ്രസ്ഥാനം തിരിച്ചടികൾ പരിഹരിച്ച് മുൻപോട്ടു പോകും: എം എ ബേബി




കോഴിക്കോട് :ചെങ്കൊടി പ്രസ്ഥാനത്തിന് ചില തിരിച്ചടികൾ ഉണ്ടായെന്നും അത് കൃത്യമായ പരിശോധയ്ക്ക് വിധേയമാക്കിയെന്നും സി പി ഐ എം ജനറൽ സെക്ടട്ടറി എം എ ബേബി. എങ്ങനെയാണ് പരാജയമുണ്ടായതെന്നും എന്ത് പരിഹാരം കണ്ടെത്തണമെന്നും ജനങ്ങളുടെയാകെ അഭിപ്രായം സി പി ഐ എം കേട്ടുവെന്നും അദ്ദേ​ഹം പറഞ്ഞു.
കോഴിക്കോട് നടന്നസി പി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ സമാപനത്തോടനുബന്ധിച്ചുള്ള ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. തോൽവിയുടെ കാരണങ്ങൾ പാർട്ടി പരിശോധിച്ചു. സി പി ഐ എമ്മിനെതിരെ വ്യാജ പ്രതീതി ഇവിടെ നിർമിക്കപ്പെട്ടു. പുരോ​ഗതിയെ എതിർക്കുന്ന പ്രതിലോമ ശക്തികളെ കൂടെക്കൂട്ടിക്കൊണ്ട് കുപ്രചാരണങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
സി പി ഐ എം- ആ‌‍ർ എസ് എസ് ബന്ധമെന്ന് കുപ്രചരണം നടത്തി, അത് എത്ര വലിയതെറ്റായിരുന്നു. എത്രയെത്രെ സി പി ഐ എം പ്രവർത്തകരെയാണ് ആർ എസ് എസ് വെട്ടിക്കൊലപ്പെടുത്തിയുട്ടള്ളതെന്ന് നമുക്ക് അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കള്ള പ്രചാരണങ്ങളെ ചെറുക്കുന്നതിലും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പാർട്ടിക്ക് നേരിയ പിശക് പറ്റിയിട്ടുണ്ട്. എല്ലാം തിരുത്തി പാർട്ടി മുന്നേറുമെന്നും എം എ ബേബി പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം