കണ്ണൂർ ടൗണിലെ കടയിൽ നിന്നുംമോട്ടോർ മോഷണം: ചിറ്റാരിക്കൽ സ്വദേശി അറസ്റ്റിൽ.



കണ്ണൂർ: റിപ്പയറിനായി കടയിൽ സൂക്ഷിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ കാസർഗോഡ് സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കൽ കാടമേനി സ്വദേശി തോമസ് (52) ആണ് അറസ്റ്റിലായത്.

സെപ്റ്റംബർ ആറിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ തെക്കി ബസാറിൽ സലാം എന്നയാൾ റിപ്പയറിനായി നൽകിയ ഏകദേശം 18,000 രൂപ വിലവരുന്ന മോട്ടോർ പ്രതി മോഷ്ടിച്ച് കൊണ്ടുപോയെന്നാണ് പരാതി. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. എസ്.ഐമാരായ , ബാബു, മാത്യൂസ് ജാക്സൺ, സി.പി.ഒ വിന്റോ സി.എൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം