സംസ്ഥാനത്ത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മുന്നേറ്റം ക കണ്ണൂർ സർവകലാശാലയിലെവിവിധ കോളേജുകളിൽ മുന്നേറ്റം
കണ്ണൂർ:സംസ്ഥാനത്ത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തൂത്തുവാരി എസ്എഫ്ഐ. കേരളാ – കണ്ണൂർ സർവകലാശാലകളിലെ വിവിധ കോളേജുകൾ എസ്എഫ്ഐ വിജയിച്ചു കയറി. എംഎസ്എഫ്- കെഎസ്‍യു യൂണിയനുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു.
തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 31 കോളേജുകളിൽ 29 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. നാല് കോളേജുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു. എസ്എൻ കോളേജ് വർക്കല, സെന്റ് സേവിയഴ്സ് കോളേജ് തുമ്പ, എജെ കോളേജ് തോന്നയ്ക്കൽ, നെടുമങ്ങാട് ഗവൺമെൻറ് കോളജ് എന്നിവയാണ് തിരിച്ചുപിടിച്ചത്. 26 കോളേജുകളിൽ എസ്എഫ്ഐ തുടരും.
പോളിടെക്നിക് തെരഞ്ഞെടുപ്പിൽ ജില്ലയിൽ 5ൽ 3 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. നെയ്യാറ്റിൻകര പോളിടെക്നിക്, കൈമനം വനിതാ പോളിടെക്നിക്, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് എന്നീ കോളേജുകളിൽ എസ്എഫ്ഐയ്ക്ക് വിജയം ലഭിച്ചു
കണ്ണൂർ സർവ്വകലാശാലയിലും എസ്എഫ്ഐ മുന്നേറ്റം. മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് തിരിച്ചുപിടിച്ചു. കണ്ണൂർ എസ്എൻ, തലശ്ശേരി ബ്രണ്ണൻ കോളജുകളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ. ഇരിട്ടി ഡോൺബോസ്കോ കോളേജും എസ്എഫ്ഐ തിരിച്ചുപിടിച്ചു.
അതേസമയം, ആലപ്പുഴ ജില്ലയിൽ മുഴുവൻ ക്യാമ്പസുകളിലും എസ്എഫ്ഐ വിജയിച്ചുകയറി. ജില്ലയിൽ കേരള സർവകലാശാല, പോളിടെക്നിക്ക് കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് സമ്പൂർണ്ണ വിജയം. കേരള സർവകലാശാലയ്ക്ക് കീഴിൽ തെരഞ്ഞെടുപ്പ് നടന്ന 18 കോളേജുകളിൽ 18 ഇടത്തും എസ് എഫ് ഐ വൻ ഭൂരിപക്ഷത്തിൽ യൂണിയൻ സ്വന്തമാക്കി. തെരഞ്ഞെടുപ്പ് നടന്ന രണ്ട് ഗവൺമെൻറ് പോളിടെക്നിക്കുകളിലും എസ്എഫ്ഐ വിജയിച്ചു.
എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയർമാൻ സ്ഥാനാർത്ഥിയെ പുറത്താക്കി എസ്എഫ്ഐയുടെ വിജയത്തെ തടയാൻ ശ്രമിച്ച കെഎസ്‍യു കോൺഗ്രസ് ശ്രമങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് കോളേജിലെ ഈ വിജയം. കെഎസ്‌യു എം എസ് എഫ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് എം എസ് എം കോളേജിലെ വിജയം. അമ്പലപ്പുഴ ഗവൺമെൻറ് കോളേജ്, ബിഷപ്പ് മൂർ കോളേജ് മാവേലിക്കര എന്നിവിടങ്ങളിൽ കെഎസ്‌യുവിനെയാണ് പരാജയപ്പെടുത്തിയത്. ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജിൽ എബിവിപിയെയാണ് എസ്എഫ്ഐ പരാജയപ്പെടുത്തിയത്
Comments
Post a Comment