എന്തൊരു കഷ്‌ടമാണിത് ആരോട് പറയാൻ?




കണ്ണൂർ: പുതിയ ഗാർഹിക പാചകവാതക കണക്‌ഷന് അപേക്ഷിക്കുമ്പോൾ ലഭിക്കുക 14.2 കിലോഗ്രാമിന് പകരം 10 കിലോഗ്രാമിൻ്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടർ. വിലയും കണക്‌ഷൻ നിരക്കുകളും ഉയർത്തുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷംമൂലം കേന്ദ്രം വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായി എണ്ണക്കമ്പനികൾ കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു നടപ്പാക്കിത്തുടങ്ങി. 10 കിലോഗ്രാമിന്റെ ~ തിയ കണക്ഷനും റഗുലേറ്ററും മറ്റും
 ലഭിക്കാനും 5000 രൂപ വരെ നൽകണം. ഇതു കണക്ഷൻ സറണ്ടർ ചെയ്യുമ്പോൾ തിരിച്ചു നൽകില്ലെന്ന വ്യവസ്‌ഥയിലാണെന്ന് ഏജൻസി വൃത്തങ്ങൾ പറഞ്ഞു
.
പുറമേ ഇത്തരം സിലിണ്ടർ നിറയ്ക്കാനുള്ള തുക 1500 രൂപയിലേറെയാണ്. മുൻപ് ഗാർഹിക സിലിണ്ടറിനുള്ള പുതിയ കണക്ഷന് 4000 രൂപ വരെ നൽകിയാൽ മതിയായിരുന്നു. സബ്സിഡി സിലിണ്ടർ നിറയ്ക്കാൻ നിലവിൽ 960 രൂപ വരെയാണു കേരളത്തിലെ വില. പഴയ കണക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ സിലിണ്ടറിന് കിലോഗ്രാമിന് ഇരട്ടിയിലേറെയാണു വിലവർധന.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം