വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാന അധ്യാപികമരണമടഞ്ഞു




കൊച്ചി:കട്ടപ്പന വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്ക്‌കൂൾ അധ്യാപിക കാഞ്ചിയാർ മുകളേൽ സെറീന സണ്ണി (53) മരിച്ചു. 10നു പുലർച്ചെ രണ്ടോടെ കാലടിക്കു സമീപമായിരുന്നു അപകടം. വിദേശത്തുനിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ ഭർത്താവിനും മകനുമൊപ്പം കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, ഇവർ സഞ്ചരിച്ചിരുന്ന കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂവർക്കും പരുക്കേറ്റെങ്കിലും സെറീനയുടെ നില ഗുരുതരമായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു.
തമ്പലക്കാട് കട്ടിക്കാരൻ കുടുംബാംഗമാണ്. കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂൾ, കട്ടപ്പന ഓസാനം സ്‌കൂൾ, വള്ളക്കടവ് സെന്റ് ആന്റണീസ് സ്കൂൾ, ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂൾ, മ്ലാമല ഫാത്തിമമാതാ സ്കൂൾ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്നു 3നു കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: സണ്ണി (റിട്ട. സൂപ്രണ്ട്, മരിയൻ കോളജ് കുട്ടിക്കാനം). മക്കൾ: സോന (ഷാർജ), സോണറ്റ് (സഹ്യാദ്രി ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്, പീരുമേട്).

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം