കണ്ണൂർ കോർപറേഷനിൽ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിൽ വിവേചനമെന്ന് ബിജെപി




കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിക്കുള്ളിൽ ബോർഡുകളും മറ്റു പരസ്യങ്ങളും നീക്കം ചെയ്യുന്നതിൽ രാഷ്ട്രീയ പക്ഷപാതം കാട്ടുകയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ്കുമാർ വാർത്താ കുറിപ്പിൽ ആരോപിച്ചു.
ബിജെപി സ്ഥാപിച്ച എല്ലാ ബോർഡുകളും സ്ഥാപിച്ച ഉടനെ  നീക്കം ചെയ്യുന്നു.  എന്നാൽ മറ്റുള്ള രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ ഒന്നും നീക്കം ചെയ്ത് കാണുന്നുമില്ല. കോൺഗ്രസിനും ലീഗിനും സിപിഎമ്മിനും ടൗണിലെ സർക്കിളുകളിലും ഡിവൈഡറുകളിലും ബോർഡുകളും കൊടികളും സ്ഥാപിക്കാം. മേയരുടെ മുഖം പ്രോജക്ട് ചെയ്തുകൊണ്ടുള്ള വലിയ വലിയ നിരവധി ബോർഡുകൾ നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അവയൊന്നും തന്നെ നീക്കം ചെയ്തിട്ടുമില്ല. കലക്ടറേറ്റ് മതിലിനോട് ചേർത്തുവച്ചും  കോർപ്പറേഷൻ ആസ്ഥാനത്തിന് മുമ്പിൽ സ്ഥാപിച്ചും നിരവധി ബോർഡുകൾ ഉണ്ട്. അവയൊന്നും നീക്കം ചെയ്യാതെ ബിജെപിയുടെ ബോർഡുകൾ മാത്രം നീക്കം ചെയ്ത് മുന്നോട്ടുപോകാമെന്ന് മേയറും കോർപ്പറേഷനും കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയ പക്ഷപാതം നിറഞ്ഞ ഇത്തരം നിലപാടുകൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി രൂപം നൽകുമെന്ന് കെ കെ വിനോദ് കുമാർ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം