പാമ്പുരുത്തിയിൽ സ്ട്രീറ്റ് നമ്പർ ബോർഡുകൾ പ്രകാശിപ്പിച്ചു*


പാമ്പുരുത്തി: കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പാമ്പുരുത്തി വാർഡിലെ പ്രധാന റോഡുകളെ സൂചിപ്പിക്കുന്ന സ്ട്രീറ്റ് നമ്പർ ബോർഡുകളുടെ പ്രകാശനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.സി. ഫാസിലയുടെ മെമ്പർ ഇനിഷ്യേറ്റീവ് ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ വാർഡ് മെമ്പർ കെ.സി. ഫാസില അധ്യക്ഷത വഹിച്ചു.
വാർഡിലെ വിവിധ ഭാഗങ്ങളിലായി 11 സൂചനാ ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വാർഡ് വികസന സമിതി കൺവീനർ കെ.പി. അബ്ദുൽ സലാം സ്വാഗതം ആശംസിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എം. മമ്മു മാസ്റ്റർ, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ എം. അബ്ദുൽ അസീസ്, മൻസൂർ പാമ്പുരുത്തി, വാർഡ് വികസന സമിതി അംഗങ്ങളായ എം. ആദം ഹാജി, കെ.സി. മുഹമ്മദ് കുഞ്ഞി, വി.ടി. അബൂബക്കർ, എം.പി. അബ്ദുൽ ഖാദർ, സി.കെ. അബ്ദുൽ റസാഖ്, വി.ടി. മുസ്തഫ, എം. കൗലത്ത്,വി ടി ആരിഫ്, ഹിലാൽ പി,വി.ടി. ഹഫ്സത്ത് എന്നിവർ സംബന്ധിച്ചു .

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം