എരഞ്ഞോളിയിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ



തലശ്ശേരി : എരഞ്ഞോളിയിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി തലശേരി -പോലീസ് കൺട്രോൾ റൂമിലെ സി.പി.ഒ.എരഞ്ഞോളി, പെരുന്താറ്റിലെ പഴയ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന കുനിയിൽ വീട്ടിൽ രവീന്ദ്രനെ ( 55 ) യാണ്  സ്വന്തം വീട്ടിലെ സ്റ്റേർ കേയിസിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.പരേതരായ കുഞ്ഞികൃഷ്ണന്റെയും
സരോജിനിയുടെയും മകനാണ് . ഭാര്യ : ശ്രീജ പോലീസ് ഉദ്യോഗസ്ഥയാണ്. തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്.
ഏക മകൾ ഗായത്രി ആറാം തരം വിദ്യാർത്ഥിനിയാണ്.മകൾ പഴയങ്ങാടിയിലെ അമ്മ വീട്ടിലായതിനാൽ രവീന്ദ്രൻ തനിച്ചായിരുന്നു താമസം.
  പതിവു പോലെ തിരുവനന്തപുരത്ത് നിന്നും ഭാര്യ രാവിലെ ഫോണിൽ വിളിച്ചപ്പോൾ മറുപടി ലഭിച്ചില്ല. ഇതോടെ രവീന്ദ്രന്റെ സഹോദരനെയും അയൽക്കാരെയും വിളിച്ചു അന്വേഷിച്ചു. അവർ വീട്ടിലെത്തിയപ്പോൾ വാതിലുകളെല്ലാം അടഞ്ഞുകിടപ്പായിരുന്നു. മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ കതക് തകർത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി - ധർമ്മടം പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. പോലിസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വച്ച ശേഷം വീട്ടിലെത്തിച്ചു. സംസ്കാരം നാളെ രാവിലെ കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ.- 
സഹോദരങ്ങൾ :രജിത,രാജേഷ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം