മുൻ മന്ത്രി വീണാജോർജിനെതിരായകരിങ്കൊടി പ്രതിഷേധം;എസ്.ഐ.ടി അന്വേഷണമാരംഭിച്ചു




കണ്ണൂർ: രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായിരിക്കെ വീണ ജോർജിനെ കണ്ണൂർ
റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ എടുത്ത വധശ്രമ കേസിൽ പുന:രന്വേഷ ണത്തിന് ഉത്തരവ്. ഡി.ജി.പി: രവഡ ചന്ദ്രശേഖറാണ് കണ്ണൂർ അസി. സിറ്റി പോലീസ് കമ്മീഷണർ എം.പി ആസാദിൻ്റെ നേതൃ ത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. കെ. എ.പി നാലാം ബറ്റാലിയൻ കമാണ്ടൻ്റ് യു. പ്രേമൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. റെയിൽവേ പോലീസ് സി.ഐ : ജി.എസ് സജി, കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ: കെ.ജെ മാത്യു, എസ്.ഐമാരായ എ.ജി അബ്‌ദുൾറൗഫ്, അജേഷ് ജയൻ, എ.എ സ്.ഐമാരായ ഷാലിറൊസാരിയോ, കെ.വി ബിജു എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. ഇവരുടെ പ്രാഥമിക യോഗം നാളെ കണ്ണൂരിൽ ചേരും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മുൻ ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ വധശ്രമ ത്തിനാണ് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നത്. പിന്നീട് കോടതി ഇട പെട്ട് ഈ വകുപ്പ് മാറ്റിയിരുന്നു. യൂത്ത് കോൺഗ്രസ് ജില്ല  നേതാക്കൾ മാസങ്ങളോളം റിമാന്റിൽ കഴിഞ്ഞ കേസാണിത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം