പയ്യന്നൂരിൽബസിനടിയിൽപ്പെട്ട സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു


:

പയ്യന്നൂര്‍:പയ്യന്നൂർ നഗരത്തിൽ സ്വകാര്യ ബസിനടിയില്‍പെട്ട സ്‌ക്കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 
പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിന് സമീപത്താണ് ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് അപകടമുണ്ടായത്.
കെ.എല്‍-58 എസ്-5533 ശ്രീനിധി എന്ന സ്വകാര്യബസിനടയിലാണ് കെ.എല്‍.60 എന്‍-2990 സ്‌ക്കൂട്ടര്‍ അകപ്പട്ടത്. 
സ്‌ക്കൂട്ടര്‍ ഓടിച്ച അനേഷ് മാണിയാട്ട് (38) തെറിച്ചു പുറത്തേക്ക് പോയതിനാലാണ് രക്ഷപെട്ടത്. 
ബസിന് അടിയില്‍ പെട്ട സ്‌ക്കൂട്ടര്‍ പയ്യന്നൂര്‍ അസി.സ്റ്റേഷന്‍ ഓഫിസര്‍ കെ.സി.ഷെറില്‍ ബാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫിസര്‍ റജിമോന്‍,
 ഫയര്‍മാന്‍ ഡ്രൈവര്‍ ജോബിമോന്‍ ജോര്‍ജ്, ഫയര്‍മാന്‍ കെ.കൃഷ്ണരാജ്, ടി.വി.ധനേഷ്, ബി.കണ്ണന്‍, ഹോംഗാര്‍ഡ് മാത്യുജോര്‍ജ്, എം.വി.ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 
ന്യൂമാറ്റിക്ബാഗ് ഉപയോഗിച്ച് ബസ് ഉയര്‍ത്തി സ്‌ക്കൂട്ടര്‍ പുറത്തെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം