സർ സയ്യിദ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗിങ്ങി നിരയാക്കിയ അഞ്ച് സീനിയേഴ്‌സിനെതിരെ കേസെടുത്തു
തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ ടെക്‌നിക്കല്‍ സ്റ്റഡീസില്‍ ക്രൂരമായ റാഗിംഗ്, ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു.
ഏച്ചൂര്‍ മുണ്ടേരിയിലെ കാനച്ചേരി ഹഫ്‌സ മന്‍സിലില്‍ എന്‍.പി.ആര്‍.മുഹമ്മദ് റിസില്‍(19)നാണ് രണ്ടാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങില്‍ പരിക്കേറ്റത്.
ഒന്നാംവര്‍ഷം ബി.സി.എ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റിസില്‍.
അഞ്ചരക്കണ്ടി വെണ്‍മണലില്‍ ലിംറ ഹൗസില്‍ മുഹമ്മദ് ഹനാന്‍ ഹബീബ്(18),
തളിപ്പറമ്പ് കുറുമാത്തൂര്‍ ചൊറുക്കളയിലെ അഫ്രാസില്‍ അഫാന്‍ അമീര്‍അലി (18)
ചൊറുക്കള റൈഹാനാസില്‍ കെ.പി.മുഹമ്മദ് ഫഹീം റഹ്‌മാന്‍ (19)
കല്യാശേരി മാങ്ങാട്ടെ മീത്തലേപാത്ത് വീട്ടില്‍ കുട്ടിപ്പള്ളീരകത്ത് കെ.പി.യാസിര്‍ ഫയാസ് (18)
തളിപ്പറമ്പ് മന്ന ബദരിയ നഗറിലെ എ.മുജീബ്‌റഹ്‌മാന്‍ (18)
എന്നിവരുടെ പേരിലാണ് കേസ്.
സപ്തംബര്‍ 14 ന് വൈകുന്നേരം മൂന്നരക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മുഹമ്മദ് റിസിലിനെ അഞ്ചുപേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി തടഞ്ഞുനിര്‍ത്തി കണ്ണൂരിലെ ചെക്കനല്ലേ സ്‌ട്രോങ്ങല്ലേ എന്ന് ചോദിച്ച് മുഖത്ത് കൈകൊണ്ട് മാറിമാറി അടിക്കുകയും നടുവിന് കൈകൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
റാഗിംഗ് നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോളേജിലെ ആന്റി റാഗിംഗ് സ്‌ക്വാഡ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ക്രൂരമായ മര്‍ദ്ദനം നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.എം.വി.പി.സിറാജ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
Comments
Post a Comment