പ്രഥമ കെ. എം. പി നമ്പീശൻ മാസ്റ്റർ സ്മാരക പുരസ്‌കാരം മുൻ എംഎൽ.എ ടി.വി. രാജേഷിന്. നൽകും


പിലാത്തറ: പ്രഥമ കെ. എം. പി നമ്പീശൻ മാസ്റ്റർ സ്മാരക പുരസ്‌കാരം മുൻ എംഎൽ.എ ടി.വി. രാജേഷിന്. 
ലൈബ്രറി കൗൺസിൽ കണ്ണൂർ താലൂക്ക് ജോയിൻ്റ് സെക്രട്ടറിയും പുരോഗമന കലാ സാഹിത്യ സംഘം ജില്ല നേതാവും അധ്യാപക പ്രസ്ഥാനത്തിൻ്റെ പ്രവർത്തകനുമായിരുന്ന  കെ.എം. പരമേശ്വരൻ നമ്പി മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി  
സപ്തംബർ 23 ന് മുൻ സ്പീക്കർ എ.എൻ.ഷംഷീർ അവാർഡ് വിതരണം ചെയ്യുമെന്ന് അവാർഡ് ജൂറി കമ്മറ്റി ചെയർമാൻ എം.വി. രാജീവൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ ജില്ലയിൽ മികച്ച ഗ്രന്ഥശാല പ്രവർത്തകർ, ഗ്രന്ഥ ശാലകൾ, സാംസ്‌കാരിക പ്രവർത്തകർ, സാംസ്കാരിക സംഘടനകൾ എന്നിവയുടെ പ്രവർത്തനം വിലയിരുത്തി എല്ലാ വർഷവും പുരസ്‌കാരം നൽകുവാൻ തീരുമാനിച്ചിരിക്കുയാണ്. 
അവാർഡ് ജേതാക്കൾക്ക് പത്തായിരം രൂപയും പ്രശസ്‌തി പത്രവും മൊമെൻ്റോയും നൽകും.കല്ല്യാശ്ശേരി നിയോജക മണ്‌ഡലം മുൻ എം.എൽ.എയും കല്ല്യാശ്ശേരി മണ്‌ഡലത്തിലെ ലൈബ്രറികൾ ഹൈടെക് വൽക്കരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപെടുത്തുന്നതിനും ലൈബ്രറികളുടെ വ്യാപനത്തിനും നേതൃത്വം കൊടുത്തതിനാണ് ടി.വി. രാജേഷിന്  പ്രഥമ പുരസ്‌കാരം നൽകുന്നതിനാണ് തീരുമാനിച്ചത്.

കല്ല്യാശ്ശേരി മണ്‌ഡലത്തിലെ 128 ഗ്രന്ഥശാലകൾ ഹൈടെക് ആക്കുന്നതിന് ഒരു കോടി നാൽപ്പത്തി എട്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. 
കെട്ടിടങ്ങളുടെ നിർമ്മാണത്തിന് രണ്ട് കോടി ഇരുപത്തി ഒന്ന് ലക്ഷം രൂപ നൽകുകയുണ്ടായി. കേരള നിയമസഭയിൽ ഗ്രന്ഥശാലകൾക്ക് ഫണ്ട് നൽകുന്നതിനും ചെലവഴിക്കുന്നതിനുമു ളള ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു. 
കുളപ്പുറം വായനശാല ഗ്രന്ഥാലയത്തിന്റെ മെമ്പർ കൂടി യാണ്  ടി.വി. രാജേഷ്,

 23 ന് വൈകുന്നേരം 5 മണിക്ക് ചുമടുതാങ്ങി ജനകീയ വായനശാല ഓപ്പൺ ഓഡിറ്റോറി യത്തിൽ നടക്കുന്ന പരിപാടിയിൽ വെച്ച് മുൻ കേരള നിയമസഭ സ്‌പീക്കർ  എ.എൻ ഷംസീർ . ടി.വി. രാജേഷിന് അവാർഡ് നൽകും.

ജൂറി അംഗങ്ങളായ എം.കെ. രമേഷ് കുമാർ, വി.വി. ചന്ദ്രശേഖരൻ മാസ്റ്റർ, വി. രമേശൻ, എ.വി. മണിപ്രസാദ്, കെ. രമേശൻ, കെ.എം മോഹൻ കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം