മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി
കണ്ണൂർ ..ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ച റേഞ്ച് റോവർ ഉടമയ്ക്ക് തിരികെ നൽകിയതിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കുമെന്ന് കെ എം ഷാജി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അനുമതി വാങ്ങിയ ശേഷം വാഹനം ഉപയോഗിക്കുമെന്നും തടയുമെന്ന ഭീഷണി വേണ്ടെന്നുമാണ് പ്രതികരണം.
മന്ത്രിയായപ്പോള്‍ അല്ല താന്‍ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയതെന്നും മന്ത്രി കെ എം ഷാജി വിശദീകരിച്ചു. താൻ ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്.എനിക്ക് ഒരു പാട് നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരിൽ പലർക്കും മുന്തിയ വാഹനങ്ങളുണ്ട്.
അവരിൽ ആരുടെ വണ്ടിയും നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ വിഷയത്തിൽ നിയമപരമായ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ആവശ്യമായ അനുമതികൾ വാങ്ങി തന്നെയാണ് ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളത്; കൂടാതെ, ഇത് ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനവും അല്ല.
നല്ല വാഹനങ്ങൾ വീട്ടിൽ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കളോടാണ്,
യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, ആവശ്യമായ അനുമതി എടുത്ത് ഞാൻ ഉപയോഗിച്ചോളാം കെ എം ഷാജി പറഞ്ഞു.
തില്ലങ്കേരി കാവുമ്പടിയിലുളള പ്രവാസി വ്യവസായി യാക്കൂബിൻ്റെ ആഡംബര വാഹനമാണ് കെ എം ഷാജി ഉപയോഗിച്ചത്.
Comments
Post a Comment