രശ്മിക മന്ദാനയുടെ ‘മൈസ’ ടീസർ പുറത്ത്; ആരാധകരെ ആവേശത്തിലാക്കി കിടിലൻ ആക്ഷൻ
ചെന്നൈ:തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രശ്മിക മന്ദാനയെ പ്രധാന കഥാപാത്രമാക്കി രവിന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മൈസ’ യുടെ ടീസർ പുറത്ത് വിട്ടു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘ഫീമെയിൽ ലീഡ് പാൻ-ഇന്ത്യൻ ആക്ഷൻ ഡ്രാമ’ ചിത്രമായിട്ടാണ് ‘മൈസ’ ഒരുങ്ങുന്നത്. നവംബർ 27 നാണ് സിനിമ പ്രദർശനത്തിനെത്തുന്നത്.
ഗോത്രവിഭാഗത്തിൽപ്പെട്ട ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ ഇതുവരെ കാണാത്ത പുതിയ ലുക്കും, അഭിനയവും, ആക്ഷനുമാണ് സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ചിത്രത്തിൽ രശ്മിക അതി കഠിനമായ ആക്ഷൻ രംഗങ്ങളിൽ ഡ്യൂപില്ലാതെയാണ് അഭിനയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിനായി രശ്മിക ബാങ്കോക്കിൽ പ്രത്യേക മാർഷ്യൽ ആർട്സ് പരിശീലനവും നേടിയിരുന്നു. ചിത്രീകരണത്തിനെ താരത്തിന്റെ വലതു ഇടുപ്പിലെ ഒരു ടെൻഡൻ വേർപെട്ടതായും നടി വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ജെയ്ക്സ് ബിജോയാണ്. അൺഫോർമുല ഫിലിംസിൻ്റെ ബാനറിൽ അജയ് സായിപുറെഡ്ഡി, അനിൽ സായപുറെഡ്ഡി, വീരസായി ഗോപ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രേയാസ് കൃഷ്ണയാണ്. ഈശ്വരി റാവു, രാഹുൽ രവീന്ദ്രൻ, സമുദ്രക്കനി, റാവു രമേഷ്, താരക് പൊന്നപ്പ, നിധി സിംഗ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Comments
Post a Comment