ഏഷ്യാ കപ്പ് ഫൈനലിൽ ലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ കിരീടം നേടി




ദു​ബാ​യ്: വ​നി​താ ഏ​ഷ്യ​ൻ ക​പ്പ് ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യെ 72 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ കി​രീ​ടം സ്വ​ന്ത​മാ​ക്കി.  ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ 183/5 എ​ന്ന ശ​ക്ത​മാ​യ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 129 റ​ൺ​സി​ന്‍റെ റി​ക്കാ​ർ​ഡ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ സ്മൃ​തി മ​ന്ദാ​ന​യും (35 പ​ന്തി​ൽ 59) ഷ​ഫാ​ലി വ​ർ​മ​യു​മാ​ണ് (39 പ​ന്തി​ൽ 68) ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. 
മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യ്ക്ക് ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ശ്രീ ​ച​ര​ണി​യും 3 വി​ക്ക​റ്റ് നേ​ടി​യ ദീ​പ്തി ശ​ർ​മ​യും ചേ​ർ​ന്നാ​ണ് ശ്രീ​ല​ങ്ക​യെ 111 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​ക്കി​യ​ത്. 2024-ലെ ​ഫൈ​ന​ലി​ലേ​റ്റ തോ​ൽ​വി​ക്ക് പ​ക​രം വീ​ട്ടി​യാ​ണ് ഇ​ന്ത്യ ഇ​ത്ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ​ത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം