പരിയാരത്തെ നവീകരിച്ച സ്പെഷ്യൽ വാർഡ് തുറന്ന് പ്രവർത്തനമാരംഭിച്ചു
പരിയാരം : വടക്കെമലബാറിലെ രോഗികൾക്ക് ആശ്വാസമായി പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവീകരിച്ച സ്പെഷ്യൽ വാർഡ് തുറന്നു പ്രവർത്തനം ആരംഭിച്ചു.
അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന സ്പെഷ്യൽ വാർഡ് ആണ് ഇന്ന് ആശുപത്രി സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ തുറന്നത്.
ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. മാധവൻ കെ ടി , ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രവീൺ കുമാർ, ആർ. എം. ഓ ഡോ. ജ്യോതി ദാമോദർ, എ. ആർ. എം. ഡോ. കെ. പി മനോജ് കുമാർ, യു.കെ മനോഹരൻ , കെ.വി. ദിലീപ് കുമാർ, വാർഡ് സൂപ്പവൈസർ ചുമതല നിർവഹിക്കുന്ന നഴ്സിംഗ് ജീവനക്കാർ, എന്നിവർ സംബന്ധിച്ചു.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി പല ആശ്വാസ പദ്ധതികളും നടപ്പാക്കാൻ ആശുപത്രി വികസന സമിതി ലക്ഷ്യമിടുന്നുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.
Comments
Post a Comment