കേരള പോലീസ് സ്പോർട്സ് മീറ്റ്: 'യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' ദീപശിഖാ പ്രയാണത്തിന് കണ്ണൂരിൽ ആവേശോജ്ജ്വല വരവേൽപ്പ് നൽകി




കണ്ണൂർ: 'യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' എന്ന ശക്തമായ ലഹരിവിരുദ്ധ സന്ദേശവുമായി സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത് വച്ചു നടക്കുന്ന കേരള പോലീസ് സ്പോർട്സ് മീറ്റ് 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച ദീപശിഖാ പ്രയാണത്തിന് കണ്ണൂരിൽ ആവേശോജ്ജ്വല വരവേൽപ്പ് നൽകി. കാസർഗോഡ് നിന്നും ആരംഭിച്ച ദീപശിഖയെ  കണ്ണൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെയാണ് സ്വീകരിച്ചത്.

കണ്ണൂർ റൂറൽ പോലീസിന്റെ സ്വീകരണത്തിന് ശേഷം ദീപശിഖയെ കല്യാശ്ശേരിയിൽ വച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി . ഉമേഷ് ഗോയൽ ഐപിസിന്റെ സാന്നിധ്യത്തിൽ ആർആർആർഎഫ് കമാൻണ്ടന്റ് ശ്രീ. ശക്തി സിംഗ് ആര്യ ഐപിഎസ്സിൽ നിന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ് സ്വീകരിച്ചു. ശേഷം കണ്ണൂർ എ.കെ.ജി ആശുപത്രി പരിസരത്തുനിന്നുമാണ് മാരത്തണും സൈക്കിൾ റാലിയും  ദീപശിഖാ പ്രയാണത്തെ അനുഗമിച്ചു തുടർന്ന് കാൽടെക്സ് പരിസരത്ത് നിന്നും പോലീസ് ബാൻഡ്, ശിങ്കാരിമേളം, എസ്.പി.സി കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് എന്നിവയുടെ അകമ്പടിയോടെ ദീപശിഖ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ പ്രധാന വേദിയിലേക്ക് എത്തുകയും സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും കണ്ണൂർ സിറ്റി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്  ഷാജി വർഗീസ് സ്വീകരിച്ചു.
പോലീസ് മൈതാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ  ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങ് കണ്ണൂർ എം.പി കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദേവന ചടങ്ങിൽ അതിഥി താരമായി സംബന്ധിച്ചു. കോർപ്പറേഷൻ   വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  അഡ്വ. ലിഷ ദീപക്, കണ്ണൂർ അസിസ്റ്റന്റ് കളക്ടർ എസ്  സ്വാതി ഐ.എ.എസ്, മദേഴ്സ് ആർമി ജനറൽ സെക്രട്ടറി ഷബാന ജംഷീദ് എന്നിവർ സംസാരിച്ചു. കണ്ണൂർ അസി. കമ്മീഷണർ ഓഫ് പോലീസ്  എം.പി. ആസാദ് നന്ദി പറഞ്ഞു സംസാരിച്ചു.
ഔദ്യോഗിക ചടങ്ങിന് ശേഷം കാണികളെ ആവേശം കൊള്ളിച്ച വിവിധ കലാ-കായിക പരിപാടികൾ വേദിയിൽ അരങ്ങേറി. ഏച്ചൂർ വിശ്വഭാരതി കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം, വനിതാ പോലീസ് ടീം അവതരിപ്പിച്ച 'തൂഫാൻ' നൃത്താവിഷ്കാരം, സെന്റ് തെരേസാസ് ടീമിന്റെ ഫ്ലാഷ് മോബ് എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായി മാറി. കൂടാതെ വിവിധ വകുപ്പുകളിലെ അത്‌ലറ്റുകൾ മാറ്റുരച്ച റിലേ മത്സരത്തിൽ കണ്ണൂർ സിറ്റി പോലീസ് ടീം വിജയികളായി. രണ്ടാം സ്ഥാനം റവന്യൂ ഡിപ്പാർട്ട്മെന്റും നേടി. കായികരംഗത്തിലൂടെ യുവതലമുറയെ ലഹരിയിൽ നിന്നകറ്റി ആരോഗ്യപൂർണ്ണമായ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടികൾ വൻ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം