ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി




തളിപ്പറമ്പ് :കൂവേരിയിൽ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കടവിലെ അഭി ലാഷ്- സിമിയ ദമ്പതികളുടെ മകൾ സി. വൈഗയെ (14) യാണ് തൂങ്ങിമ രിച്ചനിലയിൽ കണ്ടെത്തിയത്. പുഷ്പ ഗിരി സെന്റ് ജോസഫ്സ‌് ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുകളിലെത്തെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പിതാവ് റഷ്യയി ലാണ്. അമ്മ രാവിലെ ജോലിക്ക് പോയിരുന്നു. ചേച്ചി മാത്രമാണ് വീട്ടിലുണ്ടായി രുന്നത്. ഏറെ വൈകിട്ടും വൈഗ ഉറങ്ങി എഴുന്നേൽക്കാത്തതി ത്തുടർന്ന് ചേച്ചി ചെന്ന് നോക്കി യപ്പോഴാണ് ജീവനൊടുക്കിയനി ലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. തളിപ്പറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം