കാടാച്ചിറയിൽ അറ്റകുറ്റപണിക്കിടെ കട മുറിയുടെ ഒരു ഭാഗം തകർന്നു
കാടാച്ചിറ: കാടാച്ചിറ മീൻ മാർക്കറ്റിന് എതിർവശമുള്ള കെട്ടിടത്തിൽ രണ്ട് ദിവസം മുൻപെ അപകടാവസ്ഥയിലായ കടമുറി അറ്റകുറ്റപ്പണി നടത്തുന്നതിനിടയിൽ ഭിത്തിയും കെട്ടിടത്തിന്റെ ഭാഗങ്ങളും തകർന്നുവീണ് അപകടം.
പഴക്കം ചെന്ന കെട്ടിടം നന്നാക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് അപകടം. . അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നന്നാക്കാൻ ശ്രമിച്ച കടമുറിയുടെ ഭിത്തിയും മുൻഭാഗവും നിലത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.ഇതിൽ ജോലി ചെയ്തിരുന്ന ജോലിക്കാർ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
Comments
Post a Comment