ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ഫാൻ പൊട്ടിവീണ് യാത്രക്കാരിക്ക് പരുക്കേറ്റു




കണ്ണൂർ: കണ്ണൂരിൽ  ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഫാൻ പൊട്ടി വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ - മംഗ്ളൂര് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ (12686) വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് S3 കോച്ചിൽ അപകടം സംഭവിച്ചത്.
മംഗലാപുരത്തുനിന്ന് പുറപ്പെടുമ്പോൾ തന്നെ കോച്ചിലെ ഫാൻ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും, ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി റെയിൽവേ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു. യാത്ര തുടരുന്നതിനിടെ ഫാൻ  ഇളകി താഴേക്ക് വീഴുകയായിരുന്നു.
പരിക്കേറ്റ യുവതിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രാഥമിക ചികിത്സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കി. തുടർന്ന് ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതി യാത്ര തുടർന്നു. സംഭവത്തിൽ റെയിൽവെയുടെ അനാസ്ഥയാണെന്ന ആരോപണം യാത്രക്കാർക്കുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം