ഹജ്ജ് തീർത്ഥാടകർക്കായിഒന്നാം ഘട്ട സാങ്കേതിക പഠന പരിശീലനക്ലാസുകൾ തുടങ്ങി
മട്ടന്നൂർ :കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2027 ലെ ഹജ്ജ് നിർവഹിക്കാൻ അവസ രം ലഭിച്ച ഹാജിമാർക്കും 3000 വരെ വെയ്റ്റിങ് ലിസ്റ്റിൽ ഉൾ പ്പെട്ടവർക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാം ഘട്ട സാങ്കേതിക പഠന പരിശീലനക്ലാസുകൾക്ക് തുട ക്കമായി.
മട്ടന്നൂർ കളറോട് സീൽ ഇന്റർ നാഷണൽ സ്കൂളിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്-ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി മെംബർ ഒ.വി ജാഫർ അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി മെംബർമാരായ ഉമർ ഫൈസി
മുക്കം, ശംസുദ്ധീൻ അരിഞ്ചിറ, ജില്ലാ-ട്രെയിനിങ്ഓർഗനൈസർ നിസാർ അതിരകം, ഗഫൂർ നടു വനാട്, മഹറൂഫ് സംസാരിച്ചു. ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി സു ബൈർ ഹാജി ക്ലാസുകൾക്ക് നേ തൃത്വം നൽകി.
താജുദ്ധീൻ മട്ടന്നൂർ, അൻ സാരി തില്ലങ്കേരി, ഹാരിസ് അബ്ദുൽ കാദർ ഹാജി, മട്ടന്നൂർ മുനിസിപ്പൽ കൗൺസിലർ പി. പി അബ്ദുൽ ജലീൽ, ഇബ്റാഹിം മുണ്ടേരി, മഹമൂദ് അള്ളാങ്കുളം, റസാഖ് മണക്കായി സംബന്ധി ച്ചു. പേരാവൂർ, മട്ടന്നൂർ മണ്ഡ ലങ്ങളിലെ ഹാജിമാർ ക്ലാസിൽ പങ്കെടുത്തു.
Comments
Post a Comment