പിണറായി വിജയനെ ലക്ഷ്യമിട്ട് ഇ ഡി – വി ഡി നീക്കം’; ബിജെപി അജണ്ടയ്ക്കൊപ്പം കേരളത്തിലെ കോൺഗ്രസ് നിലകൊള്ളുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ
തിരു:കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി വി ഡി സതീശനും ഇ ഡിയും എല്ലാം മേഖലയിലും അത്തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വാർത്താ സമ്മേളനത്തിലായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ വിമർശനം.
കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് ബിജെപി രാജ്യത്തെമ്പാടും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കെതിരെ നിലപാട് സ്വീകരിക്കുകയാണ്. അതിനെ കേരളത്തിലെ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കുന്നു. തമിഴ്നാട് പഞ്ചാബ് സർക്കാരുകൾക്ക് ഇത്തരത്തിൽ ഒരു കത്ത് ഇ ഡി നൽകിയപ്പോൾ അവർ അത് തള്ളിക്കളഞ്ഞു. പക്ഷേ കേരളത്തിലെ യുഡിഎഫ് സർക്കാർ അതിനെ പിന്തുണയ്ക്കുന്നു. കോലീബി സഖ്യത്തിന്റെ കാലമുതൽ തുടങ്ങിയതാണ് ഈ കൂട്ടുകെട്ട്. യുഡിഎഫ് അധികാരത്തിലെത്തിയപ്പോഴും അത് തുടരുന്നു. കൂടുതൽ തീവ്രമായി തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെയുള്ള കേസിന് പിന്നിലെ സത്യാവസ്ഥയെക്കുറിച്ചും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. പിണറായി വിജയനെ ലക്ഷ്യമിട്ട് ഒന്നാണ് ഈ കേസെന്ന് പാർട്ടി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇഡിക്ക് നൽകിയ എല്ലാ മൊഴികളും പിൻവലിച്ച സാഹചര്യമാണ്. അപ്പോഴാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. നിയമത്തെ മറികടന്നാണ് ഈ നടപടി. രാഷ്ട്രീയമായി ഉന്നം വയ്ക്കുന്നു
പിണറായിയെയും റിയാസിനെയും കേസിൽ ഉൾപ്പെടുത്താൻ തീവ്ര ശ്രമം നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
Comments
Post a Comment