രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് ചരിത്ര വിജയം ; നോഖ നഗരസഭയിൽ ഭരണം പിടിച്ചു
ജയ്പ്പൂർ:രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻവിജയം നേടി സിപി എം. ചരിത്രത്തിലാദ്യമായി നോഖ നഗരസഭയിൽ സിപി എം കേവല ഭൂരിപക്ഷം നേടി ഭരണത്തിലെത്തി. നഗരസഭയിലെ ആകെയുള്ള 45 വാർഡുകളിൽ 29 ഇടത്തും സിപിഐ എം സ്ഥാനാർത്ഥികൾ വിജയിച്ചു. ബിജെപിക്ക് 13 സീറ്റുകളും സ്വതന്ത്രർക്ക് 3 സീറ്റുകളും മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.
വർഷങ്ങളായി എൻസിപിയും ബിജെപിയും മാറി മാറി ഭരിക്കുന്ന നഗരസഭയായിരുന്നു നോഖ. ഇതാണ് സിപിഐ എം പിടിച്ചെടുത്തത്. മുനിസിപ്പാലിറ്റിയിൽ സിപിഐ എം ഒറ്റക്കാണ് ഭൂരിപക്ഷം നേടിയത്. 64.46 ശതമാനമാണ് സിപിഐ എമ്മിന് ലഭിച്ച വോട്ട്.
അതേ സമയം രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ എം, ആം ആദ്മി പാർട്ടികളാണ് ബിജെപിക്കെതിരെ മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. 60 വാർഡുകളുള്ള ബാരൻ മുനിസിപ്പൽ കൗൺസിലിൽ ആം ആദ്പി 31 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം സ്വന്തമാക്കി. 60 വാർഡുകളിലായി എഎപിയുടെ 217 ലധികം സ്ഥാനാർഥികളാണ് മത്സരിച്ചത്.
Comments
Post a Comment