എസ്.എച്ച്.ഐ.ഓണാഘോഷം നടത്തി.



കണ്ണൂർ:സൊസൈറ്റി ഫോർ ഹ്യൂമൻ ഇൻവെസ്റ്റിഗേഷൻ (എസ്.എച്ച്.ഐ.) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   ഓണാഘോഷം സംഘടിപ്പിച്ചു.കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ  ഓഡിറ്റോറിയത്തിൽ  അഡ്വ.ടി.ഒ.മോഹനൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.എസ്.എച്ച്.ഐ.ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ    സ്നേഹസ്പർശം  ഉപഹാരം മാലുരിലെ  ദേവതീർത്ഥനും സത്യസന്ധതയ്ക്കുള്ള ക്യാഷ് അവാർഡ് ചെക്കിക്കുളത്തെ അദ്വൈതിനും വസുദേവിനും സമ്മാനിച്ചു.ചടങ്ങിൽ കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്തും വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയും സംയുക്തമായി  സംഘടിപ്പിച്ച ലഹരിക്കെതിരെ വനിതാ ഫുഡ്‌ ബോൾ ടൂർണ്ണമെന്റിൽ ഒന്നാം സ്ഥാനം നേടിയ വിജയികൾക്ക് ഉപഹാരം നൽകി.കക്കാട് ശിവരഞ്ചിനി കലാക്ഷേത്രം അവതരിപ്പിച്ച ഗാനമേളയും കലാപരിപാടികളും അരങ്ങേറി.അസിസ്റ്റന്റ് സിറ്റിപോലീസ് കമ്മീഷണർ എം.പി. ആസാദ് മുഖ്യാതിഥിയായി. എസ്.എച്ച്.ഐ.സംസ്ഥാന കോ-ഓർഡിനേറ്റർ എം.സീന,ജില്ലാ സെക്രട്ടറി സി.കെ.ജിജു,എം.വിനോദ് കുമാർ, സി.രഘുത്തമൻ,സി.എച്ച്.ഷക്കീല,കെ.ആർ.ഷൈജാമണി, യു.കെ.സീന എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം