പവർകട്ടിനെതിരെ നട്ടുച്ചക്ക് പന്തം കൊളുത്തി പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി.




കണ്ണൂർ: വ്യാപാരം ഇരുട്ടിലാക്കുന്ന സർക്കാരിൻ്റെ പിടിപ്പു കേടിനെതിരെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിസംസ്ഥാന വ്യാപകമായി ഏരിയ കേന്ദ്രങ്ങളിലും പ്രധാന വ്യാപാര കേന്ദ്രങ്ങളിലും സെപ്റ്റംബർ 14 ന് തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിക്കുന്നു പൊതുവിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്ന ചെറുകിട വ്യാപാര മേഖലയിൽ ഒരു ദിവസം തന്നെ തുടർച്ചയായി മൂന്നും നാലും തവണ കറണ്ട് കട്ട് ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരം നഷ്ടമാണ് വ്യാപാര മേഖലയ്ക്ക് അനുഭവപ്പെടുന്നതും.ചെറുകിട വ്യവസായങ്ങൾക്ക് വലിയ പ്രതിസന്ധിയാണ്‌ ഉണ്ടാക്കിയിരിക്കുന്നത് എന്ന് സമിതി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.
പവർകട്ടും ലോഡ് ഷെഡ്‌ഡിങ്ങും തിരികെ എത്തിയതിന്റെ പ്രതീകമായാണ് ഇത്തരം ഒരു സമരത്തിന് വ്യാപാര വ്യവസായി സമിതി നിർബന്ധിതരായത്.
അപ്രഖ്യാപിത പവർകട്ടിലൂടെ കച്ചവടം ഇല്ലാത്ത വ്യാപാരികളെയും ജീവിതം ദുരിതത്തിൽ ആയായ സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത് കണ്ണൂർ ജില്ലയിൽ 25 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടക്കുന്നു. മുഴുവൻ വ്യാപാരി വ്യവസായി സുഹൃത്തുക്കളും പ്രതിഷേധ സമരത്തിൽ പങ്കാളിയാകണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ എക്സിക്യൂട്ടീവ് യോഗം അഭ്യർത്ഥിച്ചു 
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി വിജയൻ അധ്യക്ഷനായി ജില്ലാ സെക്രട്ടറി പി എം സുഗുണൻ സംസ്ഥാന ട്രഷറർ വി ഗോപിനാഥ് ജില്ലാ ട്രഷറർ എം എ ഹമീദ് ഹാജി എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം