പെരളശേരിയിൽ റോഡിൽ കുഴഞ്ഞുവീണു മരിച്ച യുവാവിൻ്റെ മൃതദേഹം ഇന്ന് സംസ്കരിക്കും



പെരളശ്ശേരി : പെരളശേരി വടക്കുമ്പാട് ചാപ്പയിൽ റോഡിൽ കുഴഞ്ഞുവീണു മരിച്ച യുവാവിൻ്റെ ശവസംസ്‌കാരം ഇന്ന് നടക്കും വൈകിട്ട് മൂന്നിന് ശേഷം പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. പെരളശേരി വടക്കുമ്പാട് ചാപ്പയിലെ
പി അനന്തൻ സ്മാരക വായനശാലയ്ക്ക് സമീപം മായൻ്റെ വളപ്പിൽ വീട്ടിൽ
എൻ.വി സജേഷാണ് (37)  ഇന്നലെ വൈകിട്ട് കുഴഞ്ഞുവീണു മരിച്ചത്. അമ്മ കെ.ശോഭ ജോലി ചെയ്തിരുന്ന ഐവർ കുളം റോഡിലെ വീട്ടിൽ പോയി മടങ്ങുന്നതിനുടെ റോഡിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ പെരളശേരി എ.കെ ജി സ്‌മാരക ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് സഹോദരൻ എൻ വി സനേഷിനെ ചക്കരക്കൽ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മരിക്കുന്നതിന് മുൻപ് സജേഷിന് മർദ്ദനമേറ്റതായ ആരോപണം ഉയർന്നതിനെ തുടർന്നാണ് സഹോദരനെ കസ്റ്റഡിയിലെടുത്തത്.
ചക്കരക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം. കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. ചക്കരക്കൽ പൊലിസ് നടത്തിയ ഇൻക്വസ്റ്റിൽ തലയ്ക്ക് പിന്നിൽ ചെറിയ ക്ഷതം കണ്ടെത്തിയിട്ടുണ്ട് ഇതു വീഴ്ച്ചയിൽ പറ്റിയതാണോയെന്ന് സംശയിക്കുന്നു. എന്നാൽ  മൃതദേഹത്തിൽ മറ്റു മർദ്ദനമേറ്റ പാടുകളോ മുറിവുകളോയില്ല. ഹൃദയാഘാത സാധ്യതയും പൊലിസ് പരിഗണിക്കുന്നുണ്ട്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് സർജൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തുടർ നടപടികളുണ്ടാവു വെന്ന് ചക്കരക്കൽ പൊലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്
വർഷങ്ങളായി മാനസികാരോഗ്യ വെല്ലുവിളിക്ക് ചികിത്സ നടത്തുന്നയാളാണ് മരിച്ച സജേഷ് 
പരേതനായ കെ കെ നാണുവിൻ്റെ മകനാണ്. സഹോദരി: എൻ.വി സജിന .

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം