ഫിനിക്സ് പക്ഷിയായി പി ജെ : വീണ്ടും പാർട്ടിയുടെ മുഖ്യധാരയിലേക്ക്




കണ്ണൂർ: കണ്ണൂരിലെ പാർട്ടി അണികളുടെ ചെന്താരകമായ  പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒരു പടി കടന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയത് വിപുലീകൃത സംസ്ഥാന സമിതി യോഗത്തിലെ ശ്രദ്ധേയമായ നടപടികളിലൊന്നായി. ഇതു വരെ പിണറായി പക്ഷത്തിൽ അനഭിമതനായ പി ജയരാജൻ 15 വർഷത്തിന് ശേഷം മുഖ്യധാരയിലേക്ക് വരുന്നുവെന്നതാണ് പ്രത്യേകത.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽപി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉള്‍പ്പെടുത്താത്തതില്‍ പാര്‍ട്ടിക്കെതിരെ മുന്‍പ് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎം പി . ബി അംഗംഅശോക് ദാവ്ളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി ജയരാജൻ്റെ പേര് നിർദേശിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇതിനെ പിന്തുണച്ചു. സിപിഎമ്മിന്റെ തിരുത്തല്‍ നടപടിയുടെ തീരുമാനമെന്ന നിലയിലാണ് പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉൾപ്പെടുത്തിയതിനെ വിലയിരുത്തുന്നത് ഇതോടെ എംവി ജയരാജന് ശേഷം മറ്റൊരു മുതിർന്ന നേതാവ് കൂടി സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ ഭാഗമായി. കേന്ദ്ര കമ്മിറ്റിയെന്ന നിലയിൽ കണ്ണൂർ ആലക്കോട് സ്വദേശിയായ ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രത്യേക ക്ഷണിതാവാക്കിയിട്ടുണ്ട്. ബിജെപിയുടെ വളർച്ച കേരളത്തിൽ തടയുന്നതിനായി നിരവധി കർമ്മ പരിപാടികളാണ് സി.പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുള്ളത്. പൊതു ഉത്സവങ്ങൾ വർഗീയ ശക്തികൾക്ക് വിട്ടുകൊടുക്കാതെ മതനിരപേക്ഷത ഉയർത്തി ഇടപെടുകയെന്ന പി ജയരാജൻ്റലൈൻ അ തേ പോലെ സ്വീകരിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തിപൂജയുടെ പേരിൽ സി.പി എമ്മിൽ നിന്നും ഒറ്റപെട്ടു പോയ നേതാവാണ് പി ജയരാജൻ പിണറായി വിജയനുൾപ്പെടെയുള്ള ഔദ്യോഗിക വിഭാഗം പി ജയരാജനെ മാറ്റി നിർത്തിയിടത്തു നിന്നാണ് തിരിച്ചുവരവ് നടത്തിയിരുന്നത്. ആരാധകർ പിജെ യെന്ന് വിളിക്കുന്ന പി ജയരാജനായി പി ജെ ആർമി , റെഡ് ആർമി, പോരാളി ഷാജിയുൾപ്പെടെ നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം