വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ ഓഫീസിന് മുൻപിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ ജ്വാല നടത്തി
.ഇരിട്ടി: സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിയിടുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് യുവമോർച്ച കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി സണ്ണി ജോസഫിന്റെ ഇരിട്ടിയിലെ ഓഫിസിലേക്ക് ചൂട്ടു കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ ജ്വാല യുവമോർച്ച ജില്ലാ പ്രസിഡന്റ് അർജുൻ വാസുദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ. രാഹുൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ കെ.ബി. പ്രജിൽ, ഇരിട്ടി മണ്ഡലം പ്രസിഡന്റ് സി. രജീഷ്, വി.എം. പ്രശോഭ് എന്നിവർ പങ്കെടുത്തു.
Comments
Post a Comment