ലക്ഷ്മണൻ ചാലക്കുന്ന് അനുസ്മരണം നടത്തി
ചാലക്കുന്ന്:പുരോഗമന കലാ സാഹിത്യസംഘം ചാലക്കുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, മുൻ എടക്കാട് പഞ്ചായത്ത് പ്രസിഡണ്ടും നാടക നടനുമായിരുന്ന ലക്ഷ്മണൻ ചാലക്കുന്നിനെ അനുസ്മരിച്ചു. ഇ.കെ.നായനാർ സ്മാരക മന്ദിരത്തിൽ വച്ച്നടനും സംവിധായകനുമായ കെ.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. എൻ.പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ജനു ആയിച്ചാൻകണ്ടി, ശശിധരൻ ചാലക്കുന്ന്, സി.വി.രവീന്ദ്രൻ
എന്നിവർ സംസാരിച്ചു. ചിത്ര പ്രദർശനം, ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും കലാ പരിപാടികളുമുണ്ടായി
Comments
Post a Comment