അധ്യാപക കുടുംബത്തിന് ആദരം
മുരിങ്ങേരി: ഒരു കുടുംബത്തിൽ അധ്യാപകരായ 12 പേരെ ചക്കരക്കൽ സമന്വയ ആദരിച്ചു.മുരിങ്ങേരി യു പി സ്കൂൾ റിട്ടേർഡ് അധ്യാപകരായ ഗംഗാധരൻ മാസ്റ്റർ,സുകുമാരി ടീച്ചർ എന്നിവരെയും കുടുംബാംഗങ്ങളായ മറ്റധ്യാപകരെയുമണ് ആദരിച്ചത്. ചടങ്ങിൽ സമന്വയ പ്രസിഡൻറ് സി.മണികണ്ഠൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സനൽ, രതീഷ് ചന്ദ്ര, ജ്യോതി ടീച്ചർ, നന്ദൻ മാസ്റ്റർ,കെ.പി.ഷജിൻ,കെ പി മനോജ്, സുനിഷ , ഷീജ കെ പി, മനോഹരൻ മാസ്റ്റർ ഷജിൻ കെ പി എന്നിവർ സംസാരിച്ചു
Comments
Post a Comment